ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു
Wednesday, August 21, 2024 5:27 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം സെ​യി​ല്‍ കൗ​ണ്ട​റി​ന് മു​ക​ളി​ല്‍ നി​ന്നു വീ​ണ് വെ​ല്‍​ഡിം​ഗ് ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. മേ​ലെ മു​ണ്ടേ​രി സ്വ​ദേ​ശി ജെ​യിം​സി​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ്ര​തി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലേ​ടെ​യാ​ണ് അ​പ​ക​ടം.

വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന് മു​ന്‍​ഭാ​ഗ​ത്തു​ള്ള സെ​യി​ല്‍​സ് കൗ​ണ്ട​റി​ന്‍റെ റൂ​ഫിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ വെ​ല്‍​ഡിം​ഗ് ഷോ​ക്കേ​ല്‍​ക്കു​ക​യും നി​ല​ത്ത് വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു.


ഉ​ട​ന്‍ പോ​ത്തു​ക​ല്ലി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്നാ​ണ് മ​ഞ്ചേ​രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത​ത്.