"ഒ​പ്പം’ പ​ദ്ധ​തി: ആ​ക്സ​സ് ക​ഫേ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Wednesday, August 21, 2024 5:27 AM IST
മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "ഒ​പ്പം’ ഇ​നീ​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ​ത്തെ "ആ​ക്സ​സ് ക​ഫേ’ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ന് മു​ന്‍​വ​ശം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് സ്ഥി​ര വ​രു​മാ​നം ന​ല്‍​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ക​ഫേ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​ണു ക​ഫേ​യു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല.

ചാ​പ്പ​ന​ങ്ങാ​ടി പി​എം​എ​സ്എ​എ​വി എ​ച്ച്എ​സ്

സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റാ​ണ് ആ​ദ്യ​ത്തെ ക​ഫേ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. കാ​പ്പി, ചാ​യ, ചെ​റു​ക​ടി​ക​ള്‍ എ​ന്നി​വ​യാ​ണ് ക​ഫേ​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ക. ന​ടു​വി​ല്‍ വീ​ല്‍​ചെ​യ​റി​ല്‍ ഇ​രു​ന്ന് ചാ​യ കൊ​ടു​ക്കാ​നും ചെ​റു​ക​ടി​ക​ള്‍ ന​ല്‍​കാ​നും സൗ​ക​ര്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം.


രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ ക​ഫേ പ്ര​വ​ര്‍​ത്തി​ക്കും. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ന് മു​ന്‍​വ​ശം സ്ഥാ​പി​ച്ച ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ എം.​കെ. റ​ഫീ​ഖ നി​ര്‍​വ​ഹി​ച്ചു.

ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും ന​ല്‍​കി അ​വ​രു​ടെ ജീ​വി​ത​സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് "ഒ​പ്പം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് ഒ​പ്പം പ​ദ്ധ​തി​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ത്ത​രം "ആ​ക്സ​സ് ക​ഫേ’​ക​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.