‘മ​ദ്യ​വി​പ​ത്തി​ല്‍ നി​ന്നു നാ​ടി​നെ ര​ക്ഷി​ക്ക​ണം’
Tuesday, August 20, 2024 3:58 AM IST
നി​ല​മ്പൂ​ര്‍: മ​ദ്യ​വി​പ​ത്തി​ല്‍ നി​ന്നു നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി. നി​ല​മ്പൂ​രി​ല്‍ ന​ട​ത്തി​യ നി​ല​മ്പൂ​ര്‍ മേ​ഖ​ല സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ണ്ണി മീ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കു​ഴി​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ദൂ​ര​വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗ​ത്തി​ല്‍ യോ​ഗം ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും വ്യാ​പ​നം ത​ട​യു​ന്ന​തി​നും യു​വ​ത​ല​മു​റ​യെ ഉ​ള്‍​പ്പെ​ടെ ല​ഹ​രി വി​പ​ത്തി​ല്‍ നി​ന്നു പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.


യോ​ഗ​ത്തി​ല്‍ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല ഡ​യ​റ​ക്ട​റാ​യി ഫാ. ​സ​ജി കൊ​ച്ചു​ചാ​റ​യെ​യും ആ​നി​മേ​റ്റ​റാ​യി സി​സ്റ്റ​ര്‍ ഷാ​ന്‍റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​സ് ന​ന്തി​കാ​ട്ടു പ​ട​വി​ല്‍ (പ്ര​സി​ഡ​ന്‍റ്), നി​ഷ ഓ​മ​ല​ക​ത്ത് (വൈ​സ്പ്ര​സി​ഡ​ന്‍റ്), എ​ബി പൊ​ന്‍​പാ​റ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ബെ​റ്റി ത​രി​പ്പേ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി).