വ​യ​നാ​ടിനായി സം​സ്ഥാ​ന​മാ​കെ കാ​രു​ണ്യ യാ​ത്ര​: ബ​സു​ട​മ​ക​ള്‍ 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കും
Tuesday, August 20, 2024 3:58 AM IST
മ​ഞ്ചേ​രി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ കാ​രു​ണ്യ യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 16ന് ​ഇ​ടു​ക്കി​യി​ലും 17 ക​ണ്ണൂ​രി​ലും കാ​രു​ണ്യ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 22ന് ​കാ​രു​ണ്യ​യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തേ ദി​വ​സം കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും കാ​രു​ണ്യ യാ​ത്ര ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് ന​ല്‍​കി ബ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന രീ​തി​യാ​യി​രി​ക്കി​ല്ല. പ​ക​രം ജീ​വ​ന​ക്കാ​ര്‍ ബ​ക്ക​റ്റു​മാ​യി യാ​ത്ര​ക്കാ​രെ സ​മീ​പി​ക്കും.


ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള തു​ക യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കാം. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന തു​ക​യി​ല്‍ ബ​സ് ഉ​ട​മ​ക​ളു​ടെ വ​രു​മാ​നം മാ​ത്ര​മ​ല്ല തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും വീ​ട് നി​ര്‍​മാ​ണ ഫ​ണ്ടി​ലേ​ക്ക് ന​ല്‍​കും. യാ​ത്ര​ക്കാ​ര്‍ ക​ഴി​യു​ന്ന​തും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം ബ​സ് യാ​ത്ര ന​ട​ത്തി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി ഹാ​ജി, പാ​സ് മാ​നു, പ​ക്കീ​സ കു​ഞ്ഞി​പ്പ, മൈ ​ബ്ര​ദ​ര്‍ മ​ജീ​ദ്, റ​ഷീ​ദ് പൊ​ന്നാ​നി, റോ​യ​ല്‍ അ​ഷ്റ​ഫ്, ശി​ശു​പാ​ല​ന്‍, കെ​കെ​ബി കു​ഞ്ഞി​പ്പ, സ​ജ​റു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.