പ​രി​യാ​പു​രം സ്കൂ​ളി​ല്‍ നി​ന്നു ഏ​ഴു താ​ര​ങ്ങ​ള്‍ നെ​റ്റ്ബോ​ള്‍: മ​ല​പ്പു​റ​ത്തി​ന് ര​ണ്ടാം​സ്ഥാ​നം
Tuesday, August 20, 2024 3:58 AM IST
അ​ങ്ങാ​ടി​പ്പു​റം: പാ​ല​ക്കാ​ട് വേ​ലി​ക്കാ​ട് ആ​ര്യ​നെ​റ്റ് മൈ​താ​ന​ത്തു സ​മാ​പി​ച്ച സം​സ്ഥാ​ന ജൂ​ണി​യ​ര്‍ നെ​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റ​ത്തി​ന് ര​ണ്ടാം​സ്ഥാ​നം. ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ട് മ​ല​പ്പു​റ​ത്തെ തോ​ല്‍​പ്പി​ച്ചു.

സ്കോ​ര്‍: 25 - 17. സി.​വി​ഷ്ണു​ദേ​വ് (ക്യാ​പ്റ്റ​ന്‍), ആ​ല്‍​ഡ്രി​ന്‍ ബെ​ന്നി, പി.​ബി.​കാ​ര്‍​ത്തി​കേ​യ​ന്‍, കെ.​ജെ. ആ​ല്‍​ബി​ന്‍, സ​ന​യ് റെ​ന്നി​ച്ച​ന്‍, നോ​യ​ല്‍, ആ​ഞ്ജ​ലോ കെ. ​തോ​മ​സ് (ഏ​ഴു​പേ​രും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍), അ​ക്ഷ​യ് അ​ജി​ത്ത്, സി.​കെ.​മു​ഹ​മ്മ​ദ് ന​ബീ​ല്‍, എം. ​മ​ര്‍​വാ​ന്‍ (മൂ​വ​രും ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍), ആ​രോ​ണ്‍ റോ​യ് (പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍), കെ.​എ​ന്‍. മു​ഹ​മ്മ​ദ് അ​ഷ്ഫ​ഖ് (ന​രോ​ക്കാ​വ് എ​ന്‍​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ര്‍ മ​ല​പ്പു​റ​ത്തി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞു.


അ​ഖി​ല്‍ ആ​ന്‍റ​ണി പ​രി​ശീ​ല​ക​നും പി.​എ. ജോ​സ​ഫ് ടീം ​മാ​നേ​ജ​രു​മാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജേ​താ​ക്ക​ളാ​യി. പാ​ല​ക്കാ​ടി​നെ​യാ​ണ് ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ര്‍: 18 - 11.