ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ശി​ല്‍​പ​ശാ​ല ന​ട​ത്തി
Tuesday, August 20, 2024 3:58 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി നി​ല​മ്പൂ​ര്‍ ബി​ആ​ര്‍​സി​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ ശി​ല്‍​പ​ശാ​ല ന​ട​ത്തി. ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, വെ​ജി​റ്റ​ബി​ള്‍ പ്രി​ന്‍റിം​ഗ്, ത്ര​ഡ് പാ​റ്റേ​ണ്‍, അ​ഗ​ര്‍​ബ​ത്തി നി​ര്‍​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് 85 കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ അ​ക്കാ​ഡ​മി​ക് മേ​ഖ​ല​യി​ലും പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ശി​ല്‍​പ​ശാ​ല ന​ട​ത്തി​യ​ത്. നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ​യും നി​ല​മ്പൂ​ര്‍ ബി​ആ​ര്‍​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.


ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ്ക​റി​യ കി​നാം​തോ​പ്പി​ല്‍ സ​ന്ദേ​ശം ന​ല്‍​കി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. ബ​ഷീ​ര്‍, സൈ​ജി​മോ​ള്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, റെ​നീ​ഷ് കു​പ്പാ​യി, നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​മ​നോ​ജ് കു​മാ​ര്‍, ടി.​പി. ര​മ്യ, സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍ റൂ​ബി മാ​ത്യു, എം.​പി. ഷീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.