ഭീ​ഷ​ണി​യാ​യ മു​ള​ങ്കൂ​ട്ട​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി
Saturday, July 6, 2024 5:13 AM IST
നി​ല​മ്പൂ​ര്‍: അ​ക​മ്പാ​ടം റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യ മു​ള​ങ്കൂ​ട്ട​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി വ​ന​പാ​ല​ക​രും, എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ര്‍ ക്ല​ബ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും. അ​ക​മ്പാ​ടം കാ​ഞ്ഞി​ര​പ്പ​ടി മു​ത​ല്‍ എ​ര​ഞ്ഞി​മ​ങ്ങാ​ട് വ​നം​സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ മു​ള​ങ്കൂ​ട്ട​ങ്ങ​ളാ​ണ് ശ്ര​മ​ദാ​ന​മാ​യി നീ​ക്കം ചെ​യ്ത​ത്.

റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ള​ക​ള്‍ പ​ട​ര്‍​ന്ന് പ​ന്ത​ലി​ച്ച് മു​ക​ള്‍ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ​ത​ട​സം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. കൂ​ടാ​തെ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും ഇ​വ അ​പ​ക​ടം സൃ​ഷ്ടി​ച്ചി​രു​ന്നു.

കാ​ട്ടു​പ​ന്നി​ക​ള്‍ രാ​ത്രി​യി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഭാ​ഗം കൂ​ടി​യാ​ണി​വി​ടം. നി​ല​മ്പൂ​ര്‍-​ക​ക്കാ​ടം​പൊ​യി​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നി​ല​മ്പൂ​ർ-​എ​രു​മ​മു​ണ്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ആ​ഢ്യ​ന്‍​പാ​റ-​കോ​ഴി​പ്പാ​റ ജ​ല​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഉ​ള്‍​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ എ​ന്നി​വ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റോ​ഡാ​ണി​ത്.


ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഈ ​മു​ള​ങ്കൂ​ട്ട​ങ്ങ​ള്‍ ഏ​റെ ത​ട​സ​മാ​യി​രു​ന്ന​ത്. അ​ക​മ്പാ​ടം സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ വി.​കെ. മു​ഹ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ഒ​ത്തു​ചേ​ര്‍​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷി​ണി സൃ​ഷ്ടി​ച്ച മു​ള​ങ്കൂ​ട്ട​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു.