ബിരിയാണി ചലഞ്ച് വിഹിതം ഡയാലിസിസ് സെന്ററിന് നല്കി
1458268
Wednesday, October 2, 2024 5:16 AM IST
എടക്കര: ചുങ്കത്തറ കുറ്റിമുണ്ട എസ്കെഎസ്എസ്എഫ് യൂണിറ്റ് കമ്മിറ്റി സുമനസുകളുടെ സഹകരണത്തില്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ ലഭ്യമായ തുകയുടെ വിഹിതം ചുങ്കത്തറ കോട്ടേപ്പാടം കുടുംബാരോഗ്യകേന്ദ്രം ഡയാലിസിസ് സെന്ററിന്റെ നാലാം ഷിഫ്റ്റിലേക്ക് നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി തുക ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്ലോക്ക് മെന്പര് സി.കെ. സുരേഷ്, മരുപ്പച്ച കോ ഓര്‍ഡിനേറ്റര്‍ റഹ്മത്തുള്ള മൈലാടി, അഷ്ക്കര്‍ ദാരിമി, റസാക്ക്, ബാപ്പുട്ടി, എം.ആര്. സോമന്, മര്‍ഹബ കുഞ്ഞാണി, എം.കെ. മാനു എന്നിവര്‍ പ്രസംഗിച്ചു.