25 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍
1458263
Wednesday, October 2, 2024 5:16 AM IST
വണ്ടൂര്‍: ഡ്രൈ ഡേയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ നടുവത്ത് സ്വദേശി കാളികാവ് എക്സൈസിന്റെ പിടിയില്‍.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശിവപ്രകാശും സംഘവും നടത്തിയ പട്രോളിംഗിനിടയിലാണ് നടുവത്ത് കണ്ണാറപ്പറമ്പില് വീട്ടില്‍ റെനി (45) കുപ്പികളിലായി സൂക്ഷിച്ച മദ്യവും 150 പാക്കറ്റ് ഹാന്‍സുമായി പിടിയിലായത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.