വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി രചനാമത്സരങ്ങള്‍ നടത്തി
1458820
Friday, October 4, 2024 4:48 AM IST
മലപ്പുറം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. സമാപന സമ്മേളനം നഗരസഭാ കൗണ്‍സിലര്‍ ജുമാല ജലീല്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നഗരസഭ കൗൺസിലര്‍ വിതരണം ചെയ്തു.
പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ്, ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. മലപ്പുറം ഗവ. കോളജില്‍ നടന്ന ചടങ്ങില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് സൈനുല്‍ അബിദീന്, കോഴിക്കോട് ഡിവിഷന് അസി. കൺസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് എ.പി. ഇംത്യാസ്,
സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ്. മുഹമ്മദ് നിഷാല്‍, മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗീത നമ്പ്യാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഹസനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വനമഹോത്സവം 2024-ന്റെ ഭാഗമായി നിലമ്പൂരില്‍ നടത്തിയ ജലച്ഛായ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നൽകി.