സന്നദ്ധ സംഘടനകള്‍ സമൂഹ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കണം: അസി. കളക്ടര്‍
1459045
Saturday, October 5, 2024 5:34 AM IST
പെരിന്തല്‍മണ്ണ: സമൂഹ താല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സന്നദ്ധ സംഘടനകള്‍ തയാറാകണമെന്നും പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പുകയാണ് ഏറ്റവും വലിയ സേവനമെന്നും മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ പറഞ്ഞു.
പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ "ക്രിയ’ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ക്രിയ പദ്ധതിയും മുദ്ര എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ നാട് നേരിടേണ്ടി വന്ന പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനെ പിടിച്ചു നിര്‍ത്തുന്നതില്‍ യുവ സമൂഹം ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.