കാപ്പ നിയമം ലംഘച്ചതിന് അറസ്റ്റിലായി
1458269
Wednesday, October 2, 2024 5:16 AM IST
നിലമ്പൂര്‍: നിരവധി കേസുകളില്‍ പ്രതിയായി പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ആള് നിയമലംഘനം നടത്തി ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായി. മമ്പാട് കോളജ് റോഡിലെ മുഹമ്മദ് ഷബീബിനെയാണ് നിലമ്പൂര്‍ സിഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.