മുഖ്യമന്ത്രി നല്ല അഭിനേതാവ്: ബി.ഗോപാലകൃഷ്ണന്
1459040
Saturday, October 5, 2024 5:31 AM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നല്ല അഭിനനേതാവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. കള്ളക്കടത്തുകാരുടെയും മാഫിയകളുടെയും തലവനായി മാറിയ മുഖ്യമന്ത്രി ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലെ പിആര്‍ വര്‍ക്കിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ചിരിച്ചുകാണിക്കുകയാണ്. ഈ അഭിനയം അദ്ദേഹത്തിന്റെ അടവാണ്.
പി.വി.അന്‍വര്‍ കാറ്റുനിറച്ച ബലൂണാണെന്നും സ്വന്തം കച്ചവട താത്പര്യം സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും ഇതില്‍ ആത്മാര്‍ഥതയില്ലെന്നും ബി.ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്, ദേശീയ കൗണ്‍സില്‍ അംഗം പി.ടി. ആലിഹാജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ജനചന്ദ്രന്, കെ.രാമചന്ദ്രന്, ഗീതാമാധവന്, കെ.കെ.സുരേന്ദ്രന്, ജില്ലാ ഭാരവാഹികളായ പി. ആര്. രശ്മില്‍നാഥ്, ബി. രതീഷ്, കെ. സി. വേലായുധന്, പി.പി.ഗണേശന്, കെ.സുനില്‍ ബോസ്, മോര്‍ച്ച നേതാക്കളായ രവീന്ദ്രന് ചക്കൂത്ത്, ദീപ പുഴക്കല്‍, കള്ളിയത്ത് സത്താര്‍ ഹാജി, കെ.സി.ശങ്കരന്, പി.സി.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.