ശുചിത്വ പ്രവർത്തനങ്ങള്‍ക്ക് സമാപനമായി
1458823
Friday, October 4, 2024 4:48 AM IST
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിച്ച ശുചിത്വ പ്രവർത്തനങ്ങള്‍ക്ക് സമാപനമായി.
ജില്ലയിലെ 90 കേന്ദ്രങ്ങളിലായി അയ്യായിരത്തോളം മരത്തൈകള്‍ വച്ചുപിടിപ്പിക്കുകയും നാല്പത് പൊതുസ്ഥലങ്ങല്‍ ശുചീകരിക്കുകയും ചെയ്തു. തുണിസഞ്ചി വിതരണം, വിവിധ ബോധവത്കരണ പ്രവർത്തനങ്ങള്‍, മത്സരങ്ങള്‍ എന്നിവയും നടത്തി. രണ്ടായിരത്തോളം പ്രവർത്തകര്‍ പങ്കെടുത്തു.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. റെയില്‍വേ കോമ്പൗണ്ടില്‍ തണല്‍മരം നട്ടുകൊണ്ട് പി.വി. അബ്ദുള്‍ വഹാബ് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. 35 ബോഗണ്‍വില്ല ചെടിച്ചട്ടികള്‍ റെയില്‍വേക്ക് കൈമാറി. തുടര്‍ന്ന് റെയില്‍വേ പരിസരം ശുചീകരിച്ചു. ശുചിത്വം ജീവിത ശൈലിയാക്കി മാറ്റണമെന്ന് എംപി പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് സൂപ്രണ്ട് സി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. കോമേഴ്സ്യല്‍ സൂപ്രണ്ട് മുഹമ്മദ് അയൂബ്, ആര്.പി.എഫ്. എഎസ്ഐ മോഹനകൃഷ്ണന്, ജെഎസ്എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, ബിജു നൈനാന്, പി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ സി. ദീപ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ഹര്‍ഷദ്, സ്മിഷ സന്തോഷ്, കെ. റംലത്ത്, സി. സൗജത്ത്, പി. സാജിത തുടങ്ങിയവര്‍ നേതൃത്വം നല്കി.