ദുരന്തബാധിതരെ സഹായിക്കാന്‍ മെഗാ എക്സ്പോ
1458267
Wednesday, October 2, 2024 5:16 AM IST
എടക്കര: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മുണ്ട എംഒയുപി സ്കൂളില്‍ "മെഗാ എക്സ്പോ 24’ സംഘടിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി. സുബിന്‍ബാബു അധ്യക്ഷത വഹിച്ചു. സ്കൂള്‍ മുറ്റത്തൊരുക്കിയ വിപണനമേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബിപിസി മനോജ്കുമാര്‍ സന്ദേശം നല്കി.
പഞ്ചായത്തംഗം സില്‍വി മനോജ്, പ്രധാനാധ്യാപിക പി. ആയിശ, വിവിധ കക്ഷിനേതാക്കളായ സുകുമാരന്‍, എം.ടി. അലി, ഷംസുദ്ദീന്, ഇഎംഒആര്ജി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സി. അക്ബര്‍ അലി, എംഒഎല്പി സ്കൂള്‍ പ്രധാനാധ്യാപിക എം. ഖദീജ, ബിആര്‍സി ട്രെയ്നര്‍ ടി.പി. രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഴം, പച്ചക്കറി, മിഠായി, ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവയുടെ വിപണനവും പുരാവസ്തു പ്രദര്‍ശനവും ഉണ്ടായിരുന്നു. സൗജന്യ നേത്രപരിശോധനയും അക്യുപങ്ചര്‍ ചികിത്സയും ഒരുക്കിയിരുന്നു.