ഡോക്ടര്‍ പി. കൃഷ്ണദാസ് ജപ്പാനിലേക്ക്
1458270
Wednesday, October 2, 2024 5:16 AM IST
പെരിന്തല്‍മണ്ണ: എട്ട് മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്കയുടെ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്ന ഓയിസ്ക സൗത്ത് ഇന്ത്യാ പ്രതിനിധികളോടൊപ്പം മലപ്പുറം ജില്ലയില്‍ നിന്ന് ജില്ലാ ചാപ്റ്റര്‍ സെക്രട്ടറിയായ ഡോ. പി. കൃഷ്ണദാസ് ജപ്പാനിലേക്ക് യാത്ര തിരിക്കും.
സൗത്ത് ഇന്ത്യാ ചാപ്റ്ററില്‍ നിന്ന് ജപ്പാനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന 11 അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓയിസ്ക ഡെപ്യൂട്ടി സെക്രട്ടറി ജനറലായ എം. അരവിന്ദ് ബാബുവാണ്.