വയോജന ദിനാചരണം സംഘടിപ്പിച്ചു
1458259
Wednesday, October 2, 2024 5:08 AM IST
എടക്കര: ജില്ലയില്‍ വയോജനദിനാചരണം സമുചിതമായി ആചരിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന ദിനാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം മലപ്പുറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചുങ്കത്തറയില്‍ നടന്ന ലോക വയോജന ദിനാചരണം ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി നിര്‍വഹിച്ചു. "വാര്‍ധക്യം അന്തസോടെ ലോകമെമ്പാടും മുതിര്‍ന്ന പൗരന്മാര്ക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം’ എന്ന സന്ദേശത്തിലാണ് ഈ വര്‍ഷത്തെ വയോജന ദിനാചരണം നടക്കുന്നത്.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഷുബിന്‍, ഡോ. ഫിറോസ് ഖാന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു.
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ സ്നേഹസായാഹ്നം എന്ന പേരില്‍ വയോജനദിനം ആചരിച്ചു. മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മുക്കുല്‍സു ചക്കച്ചന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി, പുഴക്കാട്ടിരി പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇബ്രാഹിം ഷിബില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. മുബാറക് സാനിയും ഡോ.സനിയയും വിവിധ വിഷയത്തില്‍ ക്ലാസെടുത്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. കദീജബീവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റഫീഖ് ബാവ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ശരണ്യ, സതീഷ്, മെന്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.