"സ്വര്‍ഗസ്ഥനായ ഗാന്ധിജി’ പ്രകാശനം ചെയ്തു
1458595
Thursday, October 3, 2024 4:02 AM IST
വളാഞ്ചേരി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കാവുംപുറത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. കെ.ടി. ജലീല്‍ എംഎല്‍എ രചിച്ച "സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. പുസ്തകം സാക്ഷരതാപ്രവര്‍ത്തക പത്മശ്രീ കെ.വി. റാബിയ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു.