മതരാഷ്ട്രവാദത്തിനെതിരേ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന്
1458822
Friday, October 4, 2024 4:48 AM IST
മഞ്ചേരി: രാജ്യത്ത് ഭീകരമായി വളരുന്ന മതരാഷ്ട്ര വാദത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ചെറുക്കാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഗാന്ധിയനും മുന്‍ എംപിയുമായ സി. ഹരിദാസ്. മഞ്ചേരി പട്ടര്‍കുളത്തെ മൗലാനാ അബുല്‍ കലാം ആസാദ് കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഗാന്ധിസ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യതീംഖാന സംഘം പ്രസിഡന്റ് എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിയും കോളജ് മാനേജറുമായ വി. കുഞ്ഞി മൊയ്തീന് കുട്ടി, വല്ലാഞ്ചിറ ഹുസ്സൈന്‍, പി. അബ്ദുല്‍ നാസിര്‍, പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഫാസില്‍, വി ഷൗക്കത്തലി, അസൈന്‍ കാരാട്ട്, കെ. പി. അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗാന്ധിക്വിസും ഗാന്ധിജിയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.