"പ്രതീക്ഷ’ കുടുംബ സഹായം വിതരണം ചെയ്തു
1459043
Saturday, October 5, 2024 5:31 AM IST
എടക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന "പ്രതീക്ഷ കുടുംബ സുരക്ഷ പദ്ധതി’യില്‍ നിന്നുള്ള ധനസഹായ കൈമാറ്റവും വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കലും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മരുത യൂണിറ്റില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട മരുത യൂണിറ്റിലെ വ്യാപാരിയുടെ ആശ്രിതര്‍ക്കുള്ള പത്ത് ലക്ഷം രൂപയുടെ ധനസഹായം ചടങ്ങില്‍ കൈമാറി. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘടനകളെ ഉപഹാരം നല്കി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോന്, ജില്ലാ സെക്രട്ടറി നാസര്‍ ടെക്നോ, മണ്ഡലം പ്രസിഡന്റ് കെ. സഫറുള്ള, ജനറല്‍ സെക്രട്ടറി ടി.ടി. നാസര്‍, ട്രഷറര്‍ പി. മധു, യൂണിറ്റ് ഭാരവാഹികളായ കെ.എം. നിസാര്‍, വി.കെ. ഹുസൈന്. അബ്ദുറഹ്മാന്, പഞ്ചായത്തംഗം മുപ്ര സൈതലവി, വിവിധ കക്ഷിനേതാക്കളായ ഏനി പനോലന്, സി.യു. ഏലിയാസ്, ഗോപന് മരുത എന്നിവര്‍ പ്രസംഗിച്ചു.