തയ്ക്വാന്‍ഡോ മത്സരം: ജേതാക്കള്‍ക്ക് സ്വീകരണം
1458255
Wednesday, October 2, 2024 5:08 AM IST
വണ്ടൂര്‍: ഗോവയില്‍ നടന്ന തയ്ക്വാന്‍ഡോ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ കേരള സ്റ്റേറ്റ് അസോസിയേഷന് മത്സരാര്‍ഥികള്‍ക്ക് വണ്ടൂര്‍ വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ വാണിയമ്പലം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ചടങ്ങ് ജില്ലാപഞ്ചായത്തംഗം കെ. ടി. അജ്മല്‍ ഉദ്ഘാടനം ചെയ്തു.
ഒമ്പത് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. മലേഷ്യ ടീമിനോടായിരുന്നു പോരാടിയത്. ഇന്റര്‍നാഷണല്‍ മെഡലിസ്റ്റും മുഖ്യമന്ത്രി പുരസ്കാര ജേതാവുമായ കോച്ച് ശ്രീധര്‍ കെ. ചരന്റെയും അസിസ്റ്റന്റ് കോച്ച് സരസ്വതി ശ്രീധരന്റെയും നേതൃത്വത്തിലാണ് കുട്ടികള്‍ നേട്ടം കൈവരിച്ചത്.
ആദരിക്കല്‍ ചടങ്ങില്‍ ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ടി. പി. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹിം പട്ടാണി, മണ്ഡലം സെക്രട്ടറി വി. എം. നാണി, ജൈസല്‍ എടപ്പറ്റ, പി. സാബിഖ്, മാനു കോക്കാടന്‍, ടി.പി. അഫ്സല്, റഫീഖ്, റഹീം എന്നിവര്‍ പങ്കെടുത്തു.