പാലാങ്കര സെന്റ് സെബാസ്റ്റ്യന്സിന് ഓവറോള്‍ കിരീടം
1458825
Friday, October 4, 2024 4:49 AM IST
എടക്കര: മണിമൂളി മേഖല മിഷന് ലീഗ് ബൈബിള്‍ കലോത്സവത്തില്‍ 265 പോയിന്റ് നേടി പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍ ശാഖ ഓവറോള്‍ കിരീടം നേടി. നരിവാലമുണ്ട, മണിമൂളി ശാഖകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മണിമൂളി ക്രൈസ്റ്റ് കിംഗ് സ്കൂളില്‍ നടത്തിയ മത്സരങ്ങളില്‍ മുന്നൂറോളം കലാപ്രതിഭകള്‍ പങ്കെടുത്തു.
രാവിലെ ഒമ്പതിന് ഫൊറോന വികാരി ഫാ. ബെന്നി മുതിരകാലായില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു പുതുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികള്‍ പങ്കെടുത്തു. കിരീടം നേടിയ പാലാങ്കര ശാഖയിലെ പ്രതിഭകള്‍ക്ക് ഡയറക്ടര്‍ ഫാ.ജെയിംസ് കുന്നത്തേട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ലിജോ തെക്കേമുറി, വിത്സണ് വട്ടോട്ടു തറപ്പേല്‍ എന്നിവര്‍ നേതൃത്വം നല്കി.