ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കള്‍
1459039
Saturday, October 5, 2024 5:31 AM IST
മഞ്ചേരി: കോഴിക്കോട് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കാഡറ്റ് ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 46 പോയിന്റുകള്‍ നേടി മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 23 പോയിന്റുകള്‍ നേടി തിരുവനന്തപുരം രണ്ടാം സ്ഥാനവും വയനാട് മൂന്നാം സ്ഥാനവും നേടി.
ഫോയില്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ അമൃത്പ്രസാദ് സ്വര്‍ണവും കെ. അഭിരാം വെള്ളിയും കീര്ത്തന് മധു വെങ്കലവും നേടി. സാബര്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ പാര്‍ഥിവ് കൃഷ്ണ സ്വര്‍ണവും ആദിത്യ കിരണ്‍ വെള്ളിയും ആദിത് ഗിരീഷ് വെങ്കലവും നേടി. എപ്പീ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഗൗതം ശങ്കറും ആദിത്യകൃഷ്ണയും വെങ്കലവും നേടി.
കൂടാതെ ടീം ഇനം പുരുഷ വിഭാഗത്തില്‍ സാബര്‍, ഫോയില്‍ ഇനത്തില്‍ സ്വര്‍ണവും എപ്പീ വിഭാഗത്തില്‍ വെള്ളിയും മലപ്പുറം ജില്ല നേടി. വനിതകളുടെ എപ്പീ വിഭാഗത്തില്‍ വെള്ളിയും മലപ്പുറത്തിനാണ്. വിജയികള്‍ക്ക് നോര്‍ത്ത് സോണ്‍ ഐജി കെ. സേതുരാമന് ട്രോഫികള്‍ സമ്മാനിച്ചു. കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ടി.പി. ദാസന്, ഒ.കെ. വിനീഷ്, പി. മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.