യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ പിടിയിൽ
1458824
Friday, October 4, 2024 4:48 AM IST
കരുവാരകുണ്ട്: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ് പിടികൂടി. പാന്തറ പിലാക്കൽ ഫിറോസിനെയാണ് കരുവാരകുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മഞ്ഞൾപാറ മാടശ്ശേരി മുജീബ് റഹ്മാ (27) നാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ മുജീബ് ചികിത്സയിലാണ്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.