കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1458258
Wednesday, October 2, 2024 5:08 AM IST
മലപ്പുറം: ജില്ലയിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുക വഴി കേരളം ഭരിക്കുന്നത് സിപിഎം മുഖ്യമന്ത്രിയല്ലെന്നും ആര്‍എസ്എസിന്റെ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് ഇനി മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
മലപ്പുറം ജില്ലയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി മെന്പര്‍മാരായ റഷീദ് പറമ്പന്‍,
വി.എസ്.എന്‍. നമ്പൂതിരി, ഡിസിസി ഭാരവാഹികളായ ഷാജി പച്ചേരി, പി.സി. വേലായുധന്‍കുട്ടി, അസീസ് ചീരാന്തൊടി, പി.പി. ഹംസ, യാസര്‍ പൊട്ടച്ചോല, പി.ആര്. രോഹില്‍നാഥ്, കെ.എ. അറഫാത്ത്, പി.കെ. നൗഫല്‍ബാബു, കെ.വി. ഇസ്ഹാക്, വി.പി. ഫിറോസ്, കുഞ്ഞുഹാജി, അഡ്വ. സബീന, ഷാഹിദ് ആനക്കയം തുടങ്ങിയവര്‍ പ്രസംഗിച്ചു.