ഹരിത കര്‍മസേന അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
1458590
Thursday, October 3, 2024 4:01 AM IST
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചന്‍ ഉമ്മുകുല്‍സു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്ദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യസതീഷ് അധ്യക്ഷയായിരുന്നു. പുഴക്കാട്ടിരി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇബ്രാഹിം ഷിബില്‍ ആരോഗ്യബോധവത്ക്കരണ ക്ലാസെടുത്തു. സ്ഥിരം സമിതി അംഗങ്ങളായ ഖദീജബീവി,റഫീഖ്ബാവ, മെംബര്‍ നജുമുന്നീസ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനില്‍, റബീന എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇബ്രാഹിം ഷിബില്‍, എംഎല്‍എസ്പി കെ. സിയ, രശ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി സൗജന്യ കണ്ണ് പരിശോധന, ത്വക് പരിശോധന, പ്രമേഹം, പ്രഷര്‍, ബിഎംഐ, ഹെമോഗ്ലോബിന് തുടങ്ങിയ പരിശോധനകള്‍ നടത്തി. ഹെല്‍ത്ത് കാര്‍ഡും വിതരണം ചെയ്തു.