വയോജനങ്ങള്‍ക്കായി കര്‍മസമിതി
1458588
Thursday, October 3, 2024 4:01 AM IST
പെരിന്തല്‍മണ്ണ: വയോജനവാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹാളില്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കര്‍മ സമിതി രൂപീകരിക്കുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഡോ. ബെനവന്‍ പറഞ്ഞു. ഡോ. സാമുവല്‍ കോശി അധ്യക്ഷനായിരുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പൗരന്മാരായ ഡോ.കെ. വാസുദേവന്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ലീലാവതി, കുഞ്ഞാലന്‍ ഹാജി, പി.പി. വാസുദേവന്‍, സി. സേതുമാധവന്, സി.വി. സദാശിവന്, സൈതലവി എന്നിവരെ ആദരിച്ചു.
ചിത്രരചനയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍, ഡോ. നിളാര്‍ മുഹമ്മദ്, ഡോ.കെ.എ. സീതി, ഡോ.വി.യു. സീതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഉഷ പൂര്‍ണിമ,
കെ.ആര്. രവി, ഡോ.കെ.ബി. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സദനങ്ങളില്‍ നിന്നുള്ള അന്തേവാസികളുമായി മാലാന ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സംവദിച്ചു. അന്തേവാസികള്‍ക്ക് പാരിതോഷികങ്ങളും നല്കി.