പാലൂര് സ്കൂള്‍ ശതാബ്ദിക്ക് വര്‍ണാഭമായ തുടക്കം
1458257
Wednesday, October 2, 2024 5:08 AM IST
പുലാമന്തോള്‍: പാലൂര് എഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം.1924 ല്‍ ചൊവ്വൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട് സൗജന്യമായി നല്കിയ സ്ഥലത്ത് പരുത്തിയില്‍ നാരായണന് നായര്‍ സ്ഥാപിച്ചതാണ് സ്കൂള്‍. സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയായുംസാക്ഷ്യംവഹിച്ചും പതിനായിരങ്ങളെ അക്ഷര ലോകത്തേക്കെത്തിച്ചും ഈ വിദ്യാലയം നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നു.
അടുത്ത വര്‍ഷം ഏപ്രില്‍ വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. ചലച്ചിത്ര നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബീന ആര്. ചന്ദ്രന് ശതാബ്ദി ആഘോഷങ്ങള്‍ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. അവര്‍ നല്കിയ കൈത്തിരി നൂറുകുട്ടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു.
കെ.പി. രമണന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെന്പര് പി.ഉമ്മുസല്‍മ, പഞ്ചായത്ത് മെന്പര് ടി. സാവിത്രി, വേണുപാലൂര്‍, എഇഒ കുഞ്ഞിമൊയ്തു, ഹെഡ്മിസ്ട്രസ് ഇ. ശ്രീജ, മാനേജര്‍ കെ. ശ്രീദേവിഅമ്മ, പിടിഎ പ്രസിഡന്റ് കെ.സുധാകരന്, വൈസ് പ്രസിഡന്റ് ഇക്ബാല്‍ പി. രായിന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.