മിഷന് മാസാചരണം ആരംഭിച്ചു
1458264
Wednesday, October 2, 2024 5:16 AM IST
എടക്കര: ചെറുപുഷ്പ മിഷന്‍ലീഗ് പാലാങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മിഷന് മാസാചരണം ഡയറക്ടര്‍ ഫാ. ജെയിംസ് കുന്നത്തേട്ട് മിഷന് പതാക ഉയര്‍ത്തിയോടെ ആരംഭിച്ചു.
പ്രസിഡന്റ് ലിജോ തെക്കേമുറി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റാണി സേവിയര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജിനീറ്റ കുരിശുംമൂട്ടില്‍, ആദിഷ് പേക്കല്‍, അഞ്ജിത്ത്, അലീന എന്നിവര്‍ നേതൃത്വം നല്കി. ഈ മാസം വിവിധ പരിപാടികള്‍, സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ഒക്ടോബര്‍ 31ന് മിഷന് മസാചാരണം സമാപിക്കും.