അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
1459038
Saturday, October 5, 2024 5:31 AM IST
നിലമ്പൂര്‍: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒറീസ ബലേശ്വര്‍ സ്വദേശി അലി ഹുസ(റോബിന്-53)നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചിപ്സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ ദേഹത്ത് പരുക്കുമുണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഒരു ആക്രിക്കടയ്ക്ക് അടുത്ത് ഒളിച്ചിരിക്കുകയായിരുന്നു.
ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതര സംസ്ഥാനക്കാരനായതിനാല്‍ തുടര്‍ നടപടികള്‍ക്ക് ഹാജരാകാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് നിലമ്പൂര്‍ സിഐ മനോജ് പറയറ്റ പറഞ്ഞു.
പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. എഎസ്ഐ സുധീര്‍, എസ്സിപിഒമാരായ അജിത്, രമേഷ്, ഹോം ഗാര്‍ഡ് മാധവന് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.