പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് സ്നേഹ സംഗമം ഇന്ന്
1458256
Wednesday, October 2, 2024 5:08 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പെന്ഷന് വാങ്ങുന്ന മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും രോഗികളായ മെന്പര്‍മാരുടെ സ്നേഹ സംഗമവും ഗാന്ധിജയന്തി ദിനമായ ഇന്ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ നമ്പ്യാര്പടിയിലെ ഇവന്റീവ് കണ്വന്ഷന് സെന്ററില്‍ നടക്കും.
ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി പി. എ. സലീം മുഖ്യാതിഥിയായിരിക്കും. ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിക്കും.
സെക്രട്ടറി ഇന്‍ചാര്‍ജ് നാസര്‍ കാരാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെപിസിസി സെക്രട്ടറി വി.ബാബുരാജ്, ബാങ്ക് ഡയറക്ടര്‍മാരായ മമ്മി ചേരിയില്‍, സി.അബ്ദുള്‍നാസര്‍, ഹനീഫ പടിപ്പുര, സമീര്‍ വടക്കേതില്‍, മൊയ്തു കിഴക്കേതില്‍,
വി. അജിത് കുമാര്‍, ഇ.ആര്. സുരാദേവി, റജീന അന്‍സാര്‍, ടി. സുല്‍ഫത്ത് ബീഗം, ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂക്ക്, വൈസ് പ്രസിഡന്റ് എ. ആര്. ചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.