ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം; ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​മാ​യി
Saturday, July 6, 2024 5:13 AM IST
പു​ലാ​മ​ന്തോ​ൾ: ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ന് പി​റ​ക് വ​ശ​ത്ത് ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം. പു​ലാ​മ​ന്തോ​ൾ അ​മ്പ​ല​വ​ട്ടം റ​സി​ഡ​ൻ​സ്27-ാം ന​മ്പ​റി​ൽ താ​മ​സി​ക്കു​ന്ന രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​ലാ​മ​ന്തോ​ൾ ഹൈ​സ്കൂ​ൾ മാ​ഷാ​യി​രു​ന്ന ര​മ​ച​ന്ദ്ര​നും കു​ടും​ബ​വും ക​ഴി​ഞ്ഞ മാ​സം 19 മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു.

ഇ​വ​രെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ സു​ഹൃ​ത്താ​ണ് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.


മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ലും വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം കു​ത്തി​തു​റ​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ളും വി​ദേ​ശ ക​റ​ൻ​സി​യും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്ത​പ​ക്ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.