ക്നാ​നാ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ തു​ട​ങ്ങി
Thursday, February 22, 2024 4:40 AM IST
മ​മ്പാ​ട്: മു​പ്പ​ത്തി​യേ​ഴാ​മ​ത് നി​ല​മ്പൂ​ര്‍ ക്നാ​നാ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ​ട​പു​റം സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ പ​ള്ളി​യി​ല്‍ തു​ട​ങ്ങി. കാ​ട്ടു​മു​ണ്ട സെ​ഹി​യോ​ന്‍ മാ​ര്‍​ത്തോ​മ പ​ള്ളി വി​കാ​രി റ​വ. കെ.​എ​സ്. റോ​ജി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ഷാ​ജി ജേ​ക്ക​ബ് പു​ത്ത​ന്‍ പു​ര​ക്ക​ല്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​മാ​ര്‍​ക്കോ​സ് അ​റ​ക്ക​യ്ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സു​വി​ശേ​ഷ​ക​ന്‍ പ്ര​വീ​ണ്‍ ജെ​യിം​സ് മു​ണ്ടു​ക്കോ​ട്ട​ക്ക​ല്‍ ധ്യാ​ന​പ്രാ​ര്‍​ഥ​ന ന​ട​ത്തി. ഫാ. ​റി​ജു ഏ​ബ്ര​ഹാം വാ​ലു​പ​റ​മ്പി​ല്‍, വ​ട​പു​റം സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ന്ധ്യാ ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, അ​നു​സ്മ​ര​ണ പ്രാ​ര്‍​ഥ​ന, ആ​ശി​ര്‍​വാ​ദം തു​ട​ങ്ങി​യ​വ ന​ട​ന്നു.


ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ക​ല്ലി​ശേ​രി മ​ല​ബാ​ര്‍ മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത കു​രി​യാ​ക്കോ​സ് മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന ന​ട​ക്കും. തു​ട​ര്‍​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.