തി​രു​വ​ല്ല​ത്ത് തെ​രു​വുനാ​യ ശ​ല്യ​മെ​ന്ന് പ​രാ​തി
Sunday, July 14, 2024 6:53 AM IST
തി​രു​വ​ല്ലം: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ വീ​ര്‍​പ്പു​മു​ട്ടി തി​രു​വ​ല്ലം നി​വാ​സി​ക​ള്‍. തി​രു​വ​ല്ലം ഇ​ട​യാ​ര്‍ റോ​ഡി​ലും തി​രു​വ​ല്ലം-​ക​രു​മം റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ തി​രു​വ​ല്ലം പാ​ല​ത്തി​ന്‍റെ അ​ടി ഭാ​ഗ​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന നാ​യ്ക്ക​ള്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കൂ​ട്ടം കൂ​ട്ട​മാ​യി അ​ല​ഞ്ഞ് ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

തി​രു​വ​ല്ലം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​റി​ന്‍റെ വ​ശ​ത്തു​ള​ള പ​ടി​യി​റ​ങ്ങി ഇ​ട​യാ​ര്‍ ദ്വീ​പി​ലേ​യ്ക്ക് പോ​കു​ന്ന​വ​ര്‍​ക്കാ​ണ് തെ​വു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.


സ്‌​കൂ​ളു​ക​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്കും പ​ല​പ്പോ​ഴും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​താ​യി പ​റ​യു​ന്നു.

പാ​ച്ച​ല്ലൂ​ര്‍ , തി​രു​വ​ല്ലം ഭാ​ഗ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു​ള്ള പാ​ഴ് വ​സ്തു​ക്ക​ള്‍ തി​രു​വ​ല്ലം ആ​റി​ന് സ​മീ​പ​ത്ത് വ​ന്‍​തോ​തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം തെ​രു​വു​നാ​യ്ക്ക​ളെ പ്ര​ദേ​ശ​ത്തു നി​ന്നും തു​ര​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.