‘ഇ​നി പോ​ലീ​സി​നെ പേ​ടി​ക്കില്ല’: പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, July 13, 2024 6:42 AM IST
പോ​ത്ത​ൻ​കോ​ട് : ചെ​ങ്കോ​ട്ടു​കോ​ണം ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ൾ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു .സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​രു​ന്നു​ക​ളെ ഇ​രു​കൈ​യും നീ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

71 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ഠ്യ വി​ഷ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​നം എ​ന്താ​ണെ​ന്ന് കാ​ണാ​ൻ എ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ്യ​മാ​യി അ​ടു​ത്ത് ക​ണ്ട​തി​ന്‍റെ അ​മ്പ​ര​പ്പും ആ​ഹ്ലാ​ദ​വും ഒ​ക്കെ ആ​യി​രു​ന്നു കു​ഞ്ഞു മു​ഖ​ങ്ങ​ളി​ൽ .

ലോ​ക്ക് അ​പ്പും ,കൈ​വി​ല​ങ്ങും , ലാ​ത്തി​യും, ഷീ​ൽ​ഡും, കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​കു​വാ​നാ​ണ് പോ​ലീ​സു​കാ​ർ നി​ല​കൊ​ള്ളു​ന്ന​ത് എ​ന്നും കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്താ​ണ് പോ​ലീ​സെ​ന്നും പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എ​സ്.​എ​സ്.​രാ​ജേ​ഷ് പ​റ​ഞ്ഞു.


എ​എ​സ്ഐ​ന്മാ​രാ​യ രാ​ജേ​ഷ് , ശ്രീ​ലേ​ഖ ,ഗോ​പ​ൻ, സി​പി​ഒ അ​ഖി​ൽ , ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ഷൈ​ജ , അ​ധ്യാ​പി​ക​മാ​രാ​യ ഗാ​യ​ത്രി ,അ​ർ​ച്ച​ന, ഇ​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.