കൊച്ചി: ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷന്‍സ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്.
കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാര്‍ റദ്ദാക്കിയത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം, വിദേശപര്യടനത്തിന്റെ എല്ലാ വിശദാംശങ്ങളും ഹര്ജിക്കാരന് പോലീസിനു കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Tags :