നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരി ക്കേറ്റു. കരുളായി മുണ്ടക്കടവ് നഗറിലെ ശങ്കരനാണ് (60) കരടിയുടെ കടിയേറ്റത്.
സാരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കരുളായി പഞ്ചായത്തിലെ നെടുങ്കയം മുണ്ടക്കടവ് വനഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ 11 മണിയോടെ കരടിയുടെ ആക്രമണം ഉണ്ടായത്. നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരി ക്കേറ്റു.
കരുളായി മുണ്ടക്കടവ് നഗറിലെ ശങ്കരനാണ് (60) കരടിയുടെ കടിയേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കരുളായി പഞ്ചായത്തിലെ നെടുങ്കയം മുണ്ടക്കടവ് വനഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ 11 മണിയോടെ കരടിയുടെ ആക്രമണം ഉണ്ടായത്.
ബന്ധുക്കളായ രമേശ്, മധു എന്നിവരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി ശങ്കരന്റെ പിൻ ഭാഗത്തുകൂടി എത്തി കഴുത്തിൽ പിടിക്കുകയായിരുന്നു.
ഭയന്നു പോയ ശങ്കരൻ കഴുത്തിൽനിന്നു കരടിയെ തട്ടി മാറ്റുന്നതിനിടയിലാണ് കരടി രണ്ടു കൈയിലും കടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് കരടിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടി മറഞ്ഞത്. ശങ്കരന്റെ കരച്ചിൽ കേട്ടാണ് സമീപ ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്.
രണ്ടു കൈകൾക്കും കടിയേറ്റ ശങ്കരനെ ഇവർ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കരുളായി വനമേഖലയിൽ കരടികളുടെ സാന്നിധ്യമുണ്ട്.
Tags : bear attack Tribal Injured Sankaran