തൃശൂർ: ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ വിമർശിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
അസോസിയേഷന്റെ കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഉദ്ഘാടകനാകേണ്ടിയിരുന്ന മന്ത്രിയെ അസോസിയേഷൻ വിമർശിച്ചത്.
അവസാനനിമിഷത്തെ പിന്മാറ്റം ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ട ഒരു മന്ത്രിക്കു ചേർന്നതാണോ എന്ന് ആലോചിക്കണമെന്നു സംഘടന ചോദിച്ചു.
മന്ത്രിയുടെ അസാന്നിധ്യത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ കാരുണ്യസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, വർക്കിംഗ് പ്രസിഡന്റ് സി. മോഹനൻപിള്ള, സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ, ട്രഷറർ എൻ. മുഹമ്മദാലി, പദ്ധതി ചീഫ് ഓർഗനൈസർ പി.ഡി. പോൾ, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.