തിരുവനന്തപുരം: കേരളത്തിലെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) ബിടെക് പ്രോഗ്രാമുകൾ എൻജിനിയറിംഗ് വിദ്യാഭ്യാസത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായ ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ ടിയർ1 അക്രഡിറ്റേഷൻ കരസ്ഥമാക്കി.
കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും തുടർച്ചയായ പുരോഗതി തെളിയിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനങ്ങൾക്കു മാത്രമാണ് ടിയർ1 അക്രഡിറ്റേഷൻ ലഭിക്കുന്നത്.
പുതിയ അംഗീകാരത്തോടെ അംഗീകൃത പ്രോഗ്രാമുകളിലെ ബിരുദധാരികൾക്ക് ഓസ്ട്രേലിയ, കാനഡ, യുകെ, യുഎസ്എ തുടങ്ങിയ ലോകോത്തര രാജ്യങ്ങളിൽ ഉന്നത പഠനത്തിനും തൊഴിലിനും വാതിൽ തുറക്കും.
2016 മുതൽ സ്ഥാപനം എൻബിഎയുടെ ടിയർ2 അക്രഡിറ്റേഷൻ നിലനിർത്തിയിരുന്നു.
Tags : Mar Baselios College Tier 1 Accreditation Engineering NBA