കൊച്ചി: കാലിക്കറ്റ് സർവകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. നവംബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്
സർവകലാശാലാ യൂണിയൻ കൗൺസിലർ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് വി.ജി.അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലയിലെ യൂണിയൻ കൗൺസിലറും എസ്എഫ്ഐ അംഗവുമായ എം. ശ്രീനാഥാണ് വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും അതിലെ അംഗങ്ങളെ ഒഴിവാക്കി പഴയ അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള വിസി നീക്കം നടത്തിയിരുന്നു. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.