കൊച്ചി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ ഉൾപ്പെടെ മുഴുവന്‍ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണമെന്നു ഹൈക്കോടതി ഉത്തരവ്.
ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും കൃത്യമായ ഓഡിറ്റ് ഉറപ്പാക്കണമെന്നാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന് അധ്യക്ഷനായ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഇപ്പോഴത്തെ സോഫ്റ്റ്വേർ് സംവിധാനം ഓഡിറ്റിംഗിനു പര്യാപ്തമല്ല. വേഗത്തില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനുളള സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ടെക്നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഒരു മാസത്തിനുളളില്‍ തീരുമാനമെടുക്കണമെന്നാണു നിര്‍ദേശം.
2022 വരെയുളള കണക്കുകളെ ലഭ്യമായിട്ടുള്ളൂവെന്ന് ഓഡിറ്റ് വിഭാഗവും കോടതിയെ അറിയിച്ചു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് ഓഡിറ്റ് നടപടികള്‍ കൃത്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : Travancore Devaswom High Court