തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സർക്കാരിനെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് ആശാ വര്‍ക്കര്‍മാര്‍. ഓരോവീടും കയറിയിറങ്ങി തങ്ങൾ പ്രചാരണം നടത്തുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരത്തിന്റെ രൂപം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എട്ടര മാസത്തിലധികമായി ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുകയാണ്. ഇതിനിടയില്‍ വിവിധങ്ങളായ ഉപതെരഞ്ഞെടുപ്പുകള്‍ വന്നു.
തങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന പേരില്‍ ആശാ വര്‍ക്കര്‍മാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല.
ഗ്രാമീണ തലത്തില്‍ ക്യാമ്പയിന് നടത്തുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. കേരളപ്പിറവി ദിനത്തില്‍ ആശമാര്‍ വിജയദിനം നടത്തുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ആശമാരും പരിപാടിയിൽ പങ്കെടുക്കുമെന്നും വി.കെ. സദാനന്ദന് അറിയിച്ചു.
Tags : local body election ashaworkers strike