മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സംബന്ധിക്കും
Friday, April 25, 2025 1:17 AM IST
കോഴിക്കോട്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സംബന്ധിക്കും.
സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഇന്നു പുലര്‍ച്ചെ കരിപ്പൂരില്‍നിന്ന് ദോഹ വഴി വത്തിക്കാനിലേക്ക് പുറപ്പെട്ടു.
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരം.കേരള ലത്തീൻ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചാണ് ആര്‍ച്ച്ബിഷപ് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത്.