ഫെഫ്ക ഇടപെടല്‍ ദുരൂഹം: ഫിലിം ചേംബർ
Friday, April 25, 2025 2:33 AM IST
കൊച്ചി: ഷൈന്‍ ടോം ചാക്കോ വിവാദത്തില്‍ ഫെഫ്കയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഫിലിം ചേംബർ. ഷൈന്‍ ടോം ചാക്കോയെ വിളിച്ചുവരുത്താന്‍ ഫെഫ്ക ആരാണെന്ന് ചേംബർ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു.
ഫെഫ്ക എട്ടുകാലി മമ്മൂഞ്ഞാകുകയാണ്. തെളിവെടുപ്പിനിടെ ഫെഫ്ക നടത്തിയ ഇടപെടല്‍ ദുരൂഹമാണ്.
ഞങ്ങളാണ് എല്ലാം എന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണു ഫെഫ്ക നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.