പാലക്കാട് ജില്ലാ കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി
Friday, April 25, 2025 1:17 AM IST
പാലക്കാട്: ജില്ലാ കളക്്ടറേറ്റിലേക്കു വന്ന വ്യാജ ബോംബ് ഭീഷണിസന്ദേശം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 7.15ഓടെയാണ് പാലക്കാട് കളക്ടറേറ്റിലേക്ക് ഇ മെയിലിലൂടെ ഭീഷണിസന്ദേശമെത്തിയത്. രണ്ടു മണിക്കു ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം.
പതിനൊന്നു മണിയോടെയാണ് സന്ദേശം ജില്ലാ കളക്്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും അഗ്നിശമനസേനയും ഡോഗ് സ്ക്വാഡും ജീവനക്കാരെ ഒഴിപ്പിച്ചുനടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
ബോംബ് ഭീഷണിയെതുടർന്ന് കളക്ടറേറ്റിലെ ഓഫീസുകളുടെ പ്രവർത്തനവും നിലച്ചു. കഴിഞ്ഞയാഴ്ച പാലക്കാട് ആർഡിഒ ഓഫീസിലേക്കും സമാനരീതിയിൽ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു.