മദ്യപാനത്തിനിടയില്‍ തര്‍ക്കം: അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
Friday, April 25, 2025 1:17 AM IST
ആനന്ദപുരം: മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തിനിടയില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രി ആനന്ദപുരം കള്ളുഷാപ്പിലാണ് സംഭവത്തിനു തുടക്കം. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
ആനന്ദപുരം കൊരട്ടിക്കാട്ടില്‍ പരേതനായ സുധാകരന്റെ മകന് യദുകൃഷ്ണനാണ് (30) കൊല്ലപ്പെട്ടത്. കേസിൽ സഹോദരനും കാക്ക വിഷ്ണുവെന്നു വിളിക്കുന്ന വിഷ്ണു (32)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഏഴുമണിയോടെ ആനന്ദപുരം കള്ളുഷാപ്പില്വച്ച് യദുകൃഷ്ണനും സഹോദരൻ വിഷ്ണുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ഷാപ്പിലുണ്ടായിരുന്ന ചില്ലുകുപ്പിയും പലകയുമെടുത്ത് വിഷ്ണു യദുകൃഷണന്റെ തലയില്‍ അടിക്കുകയായിരുന്നു.