ഷൈന്‍ ടോമിനെതിരേയുള്ള കേസ് : അന്വേഷണത്തിന് പ്രത്യേക സംഘം
Friday, April 25, 2025 2:33 AM IST
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരേയുള്ള ലഹരിക്കേസ് പ്രത്യേക സംഘം അന്വേഷിക്കും.
നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനെതിരേ കാര്യമായ തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തി പഴുതടച്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണു പോലീസിന്റെ നീക്കം.
ഇതിന്റെ ഭാഗമായി എറണാകുളം എസിപി പി. രാജ്കുമാര്, സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, നര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.