എം.എം. ലോറന്‍സിന്റെ മൃതദേഹം: പെണ്മക്കളുടെ ഹര്‍ജി മാറ്റി
Saturday, March 15, 2025 1:49 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുത്തത് ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെണ്മക്കളുടെ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
താന്‍ മരിച്ചാല്‍ മൃതദേഹം അടക്കം ചെയ്യണമെന്ന് ലോറന്‍സ് പറയുന്ന വീഡിയോ വീണ്ടെടുത്ത സാഹചര്യത്തിലാണു മക്കളായ ആശാ ലോറന്‍സും സുജാത ബോബനും നല്കിയ ഹര്‍ജി ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.