28.09 ഗ്രാം മെത്താംഫെറ്റാമൈനുമായി രണ്ടുപേർ പിടിയിൽ
Saturday, March 15, 2025 1:49 AM IST
പാലക്കാട്: മാരക ലഹരിമരുന്നായ 28.09 ഗ്രാം മെത്താംഫെറ്റാമൈനുമായി രണ്ടുപേർ പാലക്കാട്ട് പിടിയിൽ. കോവളം പാച്ചല്ലൂർ കിഴക്കേകുപ്പത്തിൽ അജിത് (23), മൂവാറ്റുപുഴ നോർത്ത് പിറമഠം കിഴക്കേപ്പുരയ്ക്കൽ രാജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ സൗത്ത് പോലീസും സംയുക്തമായി മണപ്പുള്ളിക്കാവിൽ നടത്തിയ പരിശോധനയിലാണു പ്രതികൾ കുടുങ്ങിയത്. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്നുസംഘത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കി.