പരിശോധന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍: പ്രിന്‍സിപ്പല്‍
Saturday, March 15, 2025 1:49 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ പോലീസ് പരിശോധന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്.
പരിശോധന ഒറ്റപ്പെട്ട സംഭവമല്ല. നടക്കാനിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയതാണ്. വിദ്യാര്‍ഥി സംഘടനകളും യൂണിയനുമൊക്കെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
ഒരു വിദ്യാര്‍ഥിയെ പിടിച്ചെന്നുകരുതി അതില്‍ സംഘടനകള്‍ക്കും യൂണിയനുമൊന്നും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ വിദ്യാര്ഥികള്ക്കെതിരേ അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തില്‍ നടപടിയെടുക്കും.
സംഭവത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിസംഘടനകളെ കുറ്റപ്പെടുത്തുന്നില്ല. കൊച്ചിയുടെ എല്ലാ പ്രശ്നങ്ങളും ഈ കാമ്പസിനുമുണ്ടാകും, ലഹരിവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് അറിയില്ല.ആഘോഷങ്ങളില്‍ ലഹരിയുടെ സാന്നിധ്യസാധ്യതയുണ്ട്.
നിലവില്‍ ഒരു കുട്ടി അതില്പ്പെട്ടുപോയി. അങ്ങനെ ഈ സംഭവത്തെ കണ്ടാല്‍ മതി. പോലീസും എക്സൈസും നിരന്തരമായി കോളജുമായി ബന്ധപ്പെട്ടിരുന്നു. പുറമേനിന്ന് ആളുകള്‍ വരാറുണ്ടോയെന്നു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.